---
title: "60ത് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനു സർക്കാർ അനുവദിക്കണം - പ്രവാസി സംഘം"
english_title: "Pravasi Sangham"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41978/Pravasi Sangham"
published_at: "2022-05-10T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a9b66ca7ad_IMG_20220510_221112.jpg"
keywords: []
---

# 60ത് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനു സർക്കാർ അനുവദിക്കണം - പ്രവാസി സംഘം

> **Lead Summary:**  **കല്ലിക്കണ്ടി**: 60 വയസ്സുകഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനു സർക്കാർ അനുവദിക്കണമെന്ന്കേരള പ്രവാസി സംഘം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പാനൂർ ഏരിയ സമ്മേളനം കള്ളിക്കണ്ടിയിൽ നടന്നു. കല്ലിക്കണ്ടി ടൗണിൽ പ്രകടനത്തോടെ പതാക ഉയർത്തൽ നടന്നു. കല്ലിക്കണ്ടി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ പാനൂരിലേ 16 വില്ലേജ് കളെ നിന്നുമായി 200 ഓളം പ്രതിനിധികൾ പങ്കെടുത്തു .

## Article Content

 **കല്ലിക്കണ്ടി**: 60 വയസ്സുകഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനു സർക്കാർ അനുവദിക്കണമെന്ന്കേരള പ്രവാസി സംഘം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പാനൂർ ഏരിയ സമ്മേളനം കള്ളിക്കണ്ടിയിൽ നടന്നു. കല്ലിക്കണ്ടി ടൗണിൽ പ്രകടനത്തോടെ പതാക ഉയർത്തൽ നടന്നു. കല്ലിക്കണ്ടി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ പാനൂരിലേ 16 വില്ലേജ് കളെ നിന്നുമായി 200 ഓളം പ്രതിനിധികൾ പങ്കെടുത്തു .

സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്ത്. സംഘടക സമിതി പ്രസിഡന്റ് അഷ്‌റഫ്‌ പൂക്കോം അധ്യക്ഷനായി. ചെയർമാൻ മുകുന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മൂന്നര വർഷ കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ ഏരിയ സെക്രട്ടറി കെ വി .മുകുന്ദൻ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സദാനന്ദൻ പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സൻ ,തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ.വി. മുകുന്ദൻ (സെക്രട്ടറി) സി.കെ.ശ്രീജേഷ് (പ്രസിഡണ്ട്.) പി.വത്സൻ (ട്രഷറർ) ജോ : സെക്രട്ടറിമാർ , അഷറഫ് പൂക്കോം, നസീർ എടവലം വൈസ്: പ്രസിഡണ്ട് : കെ.ടി.കെ.ബാബു , രവി പി.വി. എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41978/Pravasi Sangham)